ആനിക്കാട്: എൻഎസ്എസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച വായനാദിനാഘോഷം ദേശസേവിനി വായനശാല ലൈബ്രേറിയൻ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം ഹെഡ് മാസ്റ്റർ അരുൺ ചന്ദ്രൻ നിർവഹിച്ചു.
വാർഡ് മെമ്പർ മേരിക്കുട്ടി മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ അധ്യാപകരായ അശോക് കുമാർ, അമ്പിളി.പി.കൈമൾ, ജയപ്രിയ എന്നിവർ സംസാരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി മഹാകവി കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ എന്ന കാവ്യത്തെ ആസ്പദമാക്കി തയ്യാറാക്കിയ ദൃശ്യാവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കൂടാതെ, അക്ഷരം മരം, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.
ഉച്ചയ്ക്കു ശേഷം വിദ്യാർത്ഥികൾ ദേശസേവിനി വായനശാല സന്ദർശിക്കുകയും വായനശാലയിൽ അംഗത്വം സ്വീകരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

