ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ആതിഥേയരായ യുഎസ്എ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുഎസ്എയുടെ വിജയം.
മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്താൻ ആതിഥേയർക്ക് സാധിച്ചു. മത്സരത്തിന്റെ 11-ാം മിനിറ്റിൽ യുഎസ്എ ലീഡ് എടുത്തു.
ഫൊലാരിൻ ബലോഗൺ പന്തുമായി ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റം തടയാനുള്ള ഓസ്ട്രേലിയൻ ഡിഫൻഡർ കാമറൂൺ ബോർജസിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. ബോർജസിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറിയതോടെ അത് സെൽഫ് ഗോളായി മാറുകയും യുഎസ്എ 1–0 എന്ന നിലയിൽ മുന്നിലെത്തുകയും ചെയ്തു.
സമനിലയ്ക്കായി പൊരുതിയ ഓസ്ട്രേലിയൻ നിരയിൽ ജോർദാൻ ബോസ്, അലെസ്സാൻഡ്രോ സിർക്കാറ്റി എന്നിവർക്ക് യെല്ലോ കാർഡ് ലഭിച്ചു. തുടർന്ന് 43-ാം മിനിറ്റിൽ യുഎസ്എ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി.
അന്റോണീ റോബിന്സൻ എടുത്ത കിക്ക് സെർജിനോ ഡസ്റ്റ് വഴി അലക്സ് ഫ്രീമാന്റെ അരികിലെത്തുകയായിരുന്നു. ഹെഡ്ഡറിലൂടെ അലക്സ് ഫ്രീമാൻ പന്ത് വലയിലാക്കി.
ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും വാർ (VAR) പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. മികച്ച പ്രതിരോധത്തിലൂടെ ഓസ്ട്രേലിയൻ ആക്രമണങ്ങളെ തടഞ്ഞ യുഎസ്എ 2–0 എന്ന സ്കോറിൽ മത്സരം സ്വന്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

