ആൻഡ്രോയിഡ് 17 അപ്ഡേറ്റ് സ്വീകരിച്ച പിക്സൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ കടുത്ത സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. പുതിയ സോഫ്റ്റ്വെയർ പതിപ്പിലേക്ക് മാറിയ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന തരത്തിലുള്ള തകരാറുകളാണ് ഉണ്ടായിരിക്കുന്നത്.
നേരത്തെ വൈ-ഫൈ കണക്റ്റിവിറ്റിയെയും ഹോം സ്ക്രീൻ വിജറ്റുകളെയും ബാധിച്ച ബഗുകൾക്ക് പിന്നാലെ, ഇപ്പോൾ സ്മാർട്ട്ഫോൺ ഉപയോഗത്തെ തന്നെ അസാധ്യമാക്കുന്ന തരത്തിൽ ടച്ച് സ്ക്രീൻ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ വഴി ഉപയോക്താക്കൾ ഇക്കാര്യം പങ്കുവെച്ചു.
അപ്ഡേറ്റിന് ശേഷം സ്ക്രീനിൽ അപ്രതീക്ഷിതമായ ടച്ചുകൾ രേഖപ്പെടുത്തുക, ടച്ചുകൾ തിരിച്ചറിയാതിരിക്കുക, സ്ക്രീനിലെ നീക്കങ്ങൾ വിപരീത ദിശയിൽ പ്രവർത്തിക്കുക തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. ഈ തകരാറുകൾ പിക്സൽ സ്മാർട്ട്ഫോൺ ശ്രേണിയിലെ മിക്ക മോഡലുകളെയും ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം.
വിഷയത്തിൽ ഗൂഗിൾ പ്രതികരിച്ചിട്ടുണ്ട്. ഗൂഗിളിന്റെ IssueTracker-ൽ ഈ പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
താൽക്കാലിക പരിഹാരമായി സെറ്റിംഗ്സിൽ പോയി Pixel Launcher ആപ്പിന്റെ കാഷെ (Cache) ക്ലിയർ ചെയ്യാൻ കമ്പനി നിർദ്ദേശിക്കുന്നുണ്ടെങ്കിലും, ഇത് പല ഉപയോക്താക്കൾക്കും ഫലം നൽകിയിട്ടില്ല. അതേസമയം, ഫോണിലെ ‘Smooth Display’ ഫീച്ചർ ഡിസേബിൾ ചെയ്യുന്നത് ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകുന്നുണ്ടെന്ന് ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സാങ്കേതിക തകരാറുകളുടെ ഗൗരവം കണക്കിലെടുത്ത്, ഈ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാത്തവർ അത് തൽക്കാലം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

