സംസ്ഥാന സർക്കാർ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിലെ വികസന-ജനക്ഷേമ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്ത് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി. ബജറ്റ് പ്രഖ്യാപനങ്ങളെ മൊത്തത്തിൽ ക്രിയാത്മകമായി കാണുന്നുണ്ടെങ്കിലും, സാധാരണക്കാരുടെയും കർഷകരുടെയും ജീവിതസാഹചര്യങ്ങൾ മുൻനിർത്തി പരിശോധിക്കുമ്പോൾ കൂടുതൽ ശക്തമായ നടപടികൾ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
മലയോര മേഖലയിലെ കർഷകർ ദീർഘകാലമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ബജറ്റിലെ നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ന്യായവില ഉറപ്പാക്കുക, വന്യജീവി ശല്യം മൂലമുള്ള കൃഷിനാശത്തിന് ശാശ്വത പരിഹാരം കാണുക, കാർഷിക കടബാധ്യതകളിൽ നിന്ന് കർഷകർക്ക് ആശ്വാസം നൽകുക തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ വ്യക്തമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരുന്നു.
കൂടാതെ, മലയോര മേഖലയിലെ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി കൂടുതൽ ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

