രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കെ.മുരളീധരൻ തൃശൂർ ഡിസിസി ഓഫീസിലെത്തി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡിസിസി ഓഫീസ് സന്ദർശിക്കുന്നത് ഒഴിവാക്കി പോന്ന അദ്ദേഹം, പാർട്ടി നേതൃത്വത്തിന്റെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ഇന്നലെ എത്തിയത്.
മുമ്പ് പലതവണ ജില്ലയിൽ എത്തിയിരുന്നെങ്കിലും പാർട്ടി ഓഫീസിൽ പ്രവേശിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മുൻ മുഖ്യമന്ത്രി കെ.
കരുണാകരന്റെ നാമധേയത്തിലുള്ളതാണ് ഈ ഓഫീസ് മന്ദിരം. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ജില്ലയിലെ കോൺഗ്രസ് നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകൾ ഈ സന്ദർശനത്തോടെ അവസാനിക്കുകയാണ്.
ഒരാഴ്ച മുൻപ് ജില്ലയിൽ എത്തിയപ്പോഴും അദ്ദേഹം ഡിസിസി ഓഫീസിൽ നിന്ന് വിട്ടുനിന്നിരുന്നു. അതേസമയം, തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ പാർട്ടി കാഴ്ചവെച്ച മോശം പ്രകടനത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു.
“മറ്റുള്ള ജില്ലക്കാർ സന്തോഷിക്കുന്നതുപോലെ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുമോ എന്ന് ആലോചിച്ചാൽ മതിയെന്ന്” അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു. 13-ൽ 12 സീറ്റും വിജയിച്ച കോഴിക്കോടിന് മന്ത്രിസ്ഥാനം ലഭിക്കാത്ത സാഹചര്യത്തിലും തൃശൂരിന് മന്ത്രിയെ നൽകിയത് പാർട്ടിയുടെ പ്രത്യേക പരിഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വട്ടിയൂർക്കാവിൽ വിജയിച്ച ശേഷം രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയെ പരാമർശിച്ച അദ്ദേഹം, “തൃശൂരിൽ അന്ന് തോറ്റത് നന്നായി, അതുകൊണ്ടാണല്ലോ ഇപ്പോൾ ഈ സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞത്” എന്ന് തമാശരൂപേണ ഓർമ്മിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേയർ നിജി ജസ്റ്റിൻ, ഒ.
അബ്ദുറഹ്മാൻ കുട്ടി, എം.പി. വിൻസന്റ്, ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, എം.കെ.
അബ്ദുൽസലാം, കെ.വി. ദാസൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടൻക്കണ്ടത്ത്, ടി.യു.
ഉദയൻ, സി.ഒ. ജേക്കബ്, ഐ.പി.
പോൾ, കെ.കെ. ബാബു, പി.കെ.
രാജൻ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

