ജുഡീഷ്യൽ വ്യവസ്ഥയിൽ ഹൈക്കോടതികളുടെ സ്വതന്ത്ര പദവിക്ക് അർഹമായ പ്രാധാന്യം നൽകണമെന്ന് സുപ്രീം കോടതി. ഹൈക്കോടതികൾ സുപ്രീം കോടതിയുടെ നിയന്ത്രണത്തിലല്ലെന്നും, ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്രമായ അധികാരപരിധി അവയ്ക്കുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ജാർഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭരണഘടനയുടെ 226, 227 അനുച്ഛേദങ്ങൾ പ്രകാരം ഹൈക്കോടതികൾക്ക് ലഭിച്ചിട്ടുള്ള അധികാരങ്ങൾ പല സാഹചര്യങ്ങളിലും സുപ്രീം കോടതിയേക്കാൾ വിശാലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ കോടതിയുടെ പരാമർശം ഇപ്രകാരമാണ്: “ഹൈക്കോടതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഹെഡ്മാസ്റ്റർമാരായിട്ടല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. അവർ ഭരണഘടനാ സ്ഥാപനങ്ങളാണ്, ആർട്ടിക്കിൾ 226, 227 പ്രകാരമുള്ള അവരുടെ അധികാരങ്ങൾ ചിലപ്പോൾ ഈ കോടതിയേക്കാൾ മികച്ചതാണ്.” ഹൈക്കോടതികളുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്തങ്ങളെയും മാനിക്കേണ്ടത് അനിവാര്യമാണെന്നും ബെഞ്ച് വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

