സംസ്ഥാനത്ത് ചക്കയുടെ പ്രാധാന്യവും അതിന്റെ ഔഷധഗുണങ്ങളും ഭരണാധികാരികളെ ബോധ്യപ്പെടുത്തുന്നതിനായി വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി 23-ാം തീയതി നിയമസഭാ കന്റീനിൽ പ്രത്യേക ചക്ക വിഭവങ്ങൾ ഒരുക്കും.
ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ നടക്കുന്ന പരിപാടിയിൽ മന്ത്രിമാർക്കും എംഎൽഎമാർക്കുമായി ചക്കപ്പുഴുക്കും, ചക്കക്കറിയും, ചുക്കുകാപ്പിയും വിളമ്പും. ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലാണ് പരിപാടിയുടെ സംഘാടകർ.
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, കരളിലെ അമിത കൊഴുപ്പ്, കീമോതെറപ്പിയുടെ പാർശ്വഫലങ്ങൾ എന്നിവ നിയന്ത്രിക്കാൻ പച്ചച്ചക്കയ്ക്ക് സാധിക്കുമെന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ പഠനത്തിൽ തെളിഞ്ഞിരുന്നു. ഡോ.ബി.പത്മകുമാറിന്റെ നേതൃത്വത്തിൽ പച്ചച്ചക്കയിൽ നിന്നു തയാറാക്കിയ പൊടി ഉപയോഗിച്ചായിരുന്നു ഈ പരീക്ഷണം നടത്തിയത്.
ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘പച്ചച്ചക്ക ഔഷധക്കലവറ’ എന്ന വിഷയത്തിൽ പ്രത്യേക സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സെമിനാർ നടക്കുന്നത്.
പ്രസ്തുത പരിപാടിയിൽ ഡോ.ബി.പത്മകുമാർ, ജയിംസ് ജോസഫ്, ഡോ.തോമസ് വർഗീസ്, ജിസി ജോർജ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

