ഭാര്യയെ മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ, ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ ആർ ശ്രീകുമാർ രാജിവെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അദ്ദേഹം ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന അഭ്യർത്ഥനയാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും, തന്റെ “ചോരക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നുവെന്നും” എ ആർ ശ്രീകുമാർ രാജിക്കത്തിൽ വ്യക്തമാക്കി.
മതിലകം പോലീസ് സ്റ്റേഷനിലാണ് ശ്രീകുമാറിനെതിരെ ഭാര്യ നൽകിയ പരാതിയിൽ കേസെടുത്തിട്ടുള്ളത്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട
പരാതിയിൽ നിയമനടപടികൾ ആരംഭിച്ചതോടെയാണ് അദ്ദേഹം പദവി ഒഴിയാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

