അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഗവർണർ യോഗം വിളിച്ച നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സംസ്ഥാന സർക്കാർ രംഗത്ത്. വിഷയം സംബന്ധിച്ച് ചീഫ് സെക്രട്ടറി രാജ്ഭവന് (ലോക്ഭവൻ) ഔദ്യോഗികമായി കത്തയച്ചു.
സർക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളിൽ ഇടപെടുന്നതാണ് ഗവർണറുടെ നടപടിയെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട
യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. അതിനാൽ, ഇത്തരത്തിലുള്ള നടപടികൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ചീഫ് സെക്രട്ടറി കത്തിലൂടെ രാജ്ഭവനോട് ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

