കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്സി) ഔദ്യോഗിക പ്രസിദ്ധീകരണമായ പിഎസ്സി ബുള്ളറ്റിനിൽ ഗുരുതരമായ അച്ചടിപ്പിശക്. 2025-ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ട
തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം, ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രം അച്ചടിച്ചു വന്നതാണ് വിവാദമായത്. മേയ് 15-ന് പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാന പേജിലെ ‘സമകാലികം’ എന്ന വിഭാഗത്തിലാണ് ഈ വീഴ്ച സംഭവിച്ചത്.
ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാക്കളായ ഡൊമിനിക് അരുൺ, മോഹൻലാൽ, കല്യാണി പ്രിയദർശൻ, അനശ്വര രാജൻ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം രാജേഷ് തില്ലങ്കേരി എന്ന പേരിന് താഴെയായിരുന്നു ആകാശ് തില്ലങ്കേരിയുടെ ചിത്രം അച്ചടിക്കപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതർ പിശക് തിരുത്തി ഇ-വേർഷനിൽ ശരിയായ ചിത്രം നൽകിയിട്ടുണ്ട്.
തുടർന്ന് ജൂൺ 1-ന് പുറത്തിറങ്ങിയ ബുള്ളറ്റിനിൽ ശരിയായ ചിത്രം ഉൾപ്പെടുത്തി വീണ്ടും പ്രസിദ്ധീകരിച്ചതായും പിഎസ്സി വൃത്തങ്ങൾ അറിയിച്ചു. ഉദ്യോഗാർത്ഥികൾ പരീക്ഷാ തയ്യാറെടുപ്പുകൾക്കായി ആശ്രയിക്കുന്ന പിഎസ്സി ബുള്ളറ്റിനിൽ ഇത്തരം ഒരു പിഴവ് കടന്നുകൂടിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

