വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) പദ്ധതിയുടെ മറവിൽ 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. VISL ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലപ്പുറം സ്വദേശിയായ സൽമാനുൽ ഫാരിസ് ആണ് കേസിലെ പ്രതി. സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി VISL-ന്റെ പേരിൽ വ്യാജ കരാർ രേഖകൾ ചമച്ചുവെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്ത് വലിയ തുകയുടെ തട്ടിപ്പിനാണ് ശ്രമം നടന്നത്. സംഭവത്തിൽ വിപുലമായ ഒരു സംഘത്തിന് പങ്കുണ്ടെന്ന സംശയമാണ് പോലീസ് പ്രകടിപ്പിക്കുന്നത്.
പ്രതിയായ സൽമാനുൽ ഫാരിസിനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

