ലോകകപ്പ് ഫുട്ബോളിലെ ആവേശകരമായ പോരാട്ടത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് വിജയം വരിച്ചു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇംഗ്ലണ്ട് മികച്ച വിജയം സ്വന്തമാക്കിയത്.
ടീം ക്യാപ്റ്റൻ ഹാരി കെയിൻ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി നിർണായക സാന്നിധ്യമായി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും, രണ്ടാം പകുതിയിൽ കളി പൂർണമായും ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലായിരുന്നു.
2018 ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയോടേറ്റ പരാജയത്തിന് ഈ വിജയത്തോടെ ഇംഗ്ലണ്ട് മധുരപ്രതികാരം വീട്ടി. ആദ്യ പകുതിയിൽ അങ്ങോട്ടുമിങ്ങോട്ടും ആക്രമണങ്ങൾ നിറഞ്ഞ കളിയിലാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്.
മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിൻറെ ഫൗളിനെത്തുടർന്ന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. തുടർന്ന് ഇംഗ്ലീഷ് ടീം ആധിപത്യം ഉറപ്പിച്ചതോടെ ക്രൊയേഷ്യ പ്രതിരോധത്തിലാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

