വയനാട്ടിൽ പനി ബാധിച്ച് ഇരുപത്തിയൊന്നുകാരി മരിച്ചു. പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടിയാണ് അന്തരിച്ചത്.
കടുത്ത പനി അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതിയെ ആദ്യം വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും, യാത്രാമധ്യേ കാരന്തൂരിന് സമീപം വെച്ചാണ് മരണം സംഭവിച്ചത്.
മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, മുൻകരുതൽ നടപടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് കുറ്റിവയൽ ഉന്നതി പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് ആരോഗ്യവകുപ്പ് അധികൃതർ ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി ഈ സാംപിളുകൾ ലാബിലേക്ക് അയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

