കായംകുളം മേഖലയിൽ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കരീലക്കുളങ്ങര പൊലീസ് പിടികൂടി. ക്ലാപ്പന പ്രയാർ സൗത്ത് കൊല്ലശ്ശേരിൽ പടീറ്റതിൽ അഖിൽ (27) ആണ് അറസ്റ്റിലായത്.
2024 ഫെബ്രുവരി 25-ന് രാത്രി 9.30-ഓടെ പത്തിയൂർ ഹിബ ബ്ലോക്ക് ഫാക്ടറിക്ക് സമീപത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. മുൻവൈരാഗ്യത്തെ തുടർന്ന് അഖിലും സംഘവും ചേർന്ന് അനിൽ കുമാർ എന്നയാളെ അക്രമിക്കുകയായിരുന്നു.
കല്ലുകൾ പൊതിഞ്ഞുകെട്ടിയ തുണി ഉപയോഗിച്ച് ഇവർ അനിൽ കുമാറിന്റെ മുഖത്തിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. അക്രമത്തിൽ ഇദ്ദേഹത്തിന്റെ മൂക്കിനും താടിയെല്ലിനും പൊട്ടലുണ്ടായിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കൂട്ടുപ്രതികളെ പൊലീസ് പിടികൂടിയിരുന്നുവെങ്കിലും, ഒന്നാം പ്രതിയായ അഖിൽ എറണാകുളം, കൊല്ലം എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.
കരീലക്കുളങ്ങര എസ്എച്ച്ഒ പി ജെ നോബിൾ, സബ് ഇൻസ്പെക്ടർ എസ് നിതിൻ, എഎസ്ഐ സുഭാഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സബീഷ്, ജയകൃഷ്ണൻ, രഞ്ജിത്ത്, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

