ലോക രക്തദാന വാരാചരണത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബൈക്ക് റാലി ഏറെ ശ്രദ്ധേയമായി.
തിരുവനന്തപുരത്തെ എച്ച്എൽഎൽ ആക്കുളം ഫാക്ടറിയിൽ നിന്ന് ആരംഭിച്ച റാലി, എച്ച്എൽഎൽ ഡയറക്ടർ (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) ബെന്നി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ എച്ച്എൽഎൽ ഡയറക്ടർ (മാർക്കറ്റിങ്) എൻ.
അജിത് സന്നിഹിതനായിരുന്നു. റാലിയോടൊപ്പം വിപുലമായ രക്തദാന ക്യാമ്പും സംഘടിപ്പിക്കുകയുണ്ടായി.
കൂടാതെ, ‘ബ്ലഡ് ബാഗ് സേഫ് ഫോറം’ ടീമിന്റെ നേതൃത്വത്തിൽ രക്തദാനത്തെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസും നടത്തി. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേർ ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുത്തു.
പ്രതിവർഷം 12.5 കോടി സിംഗിൾ ബ്ലഡ് ബാഗ് യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമ്മാണശാലകളിലൊന്നാണ് ആക്കുളത്ത് പ്രവർത്തിക്കുന്ന എച്ച്എൽഎൽ ഫാക്ടറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

