വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിലുണ്ടായ അപകടത്തിൽ വനിതാ കണ്ടക്ടർക്ക് ഗുരുതര പരിക്ക്. ഡിപ്പോയിലെ പ്രിയദർശിനി സൗജന്യ സർവീസിലെ കണ്ടക്ടറായ എസ്.
സിന്ധുവിനാണ് (49) ഡ്യൂട്ടിക്കിടെ പരിക്കേറ്റത്. വെങ്ങാനൂർ സ്വദേശിനിയാണ് ഇവർ.
ഇന്നലെ സർവീസ് പൂർത്തിയാക്കി ഡിപ്പോ ഓഫീസിലേക്ക് മടങ്ങുന്നതിനായി ബസിൽനിന്ന് ഇറങ്ങവെയാണ് അപകടം സംഭവിച്ചത്. ഡിപ്പോയിലെ ഗ്രൗണ്ടിലുണ്ടായിരുന്ന കുഴികളിൽ കാൽ അകപ്പെടുകയും തെന്നിവീഴുകയുമായിരുന്നുവെന്ന് എസ്.
സിന്ധു വ്യക്തമാക്കി. വീഴ്ചയിൽ ഇവരുടെ ഇടതുകാലിന്റെ കണങ്കാലിന് താഴെ ഒടിയുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇവർക്ക് ഒന്നര മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഡിപ്പോയുടെ ശോച്യാവസ്ഥയെക്കുറിച്ച് വ്യാപക പരാതിയാണ് ഉയരുന്നത്.
പ്രവേശന കവാടം മുതൽ ഗ്രൗണ്ട് നിറയെ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴി ബസുകൾ കയറിയിറങ്ങുമ്പോൾ യാത്രക്കാർക്ക് കടുത്ത നടുവേദന അനുഭവപ്പെടുന്നത് പതിവാണ്.
കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഈ ദുരവസ്ഥ തുടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ അറ്റകുറ്റപ്പണികളും നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

