സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വീണ്ടും മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഉത്തരമേഖല ഐജി ആയി പുട്ട
വിമലാദിത്യയെ നിയമിച്ചു. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസർ എന്ന നിലയിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി എസ് സതീഷ് ബിനോ ചുമതലയേൽക്കും. നേരത്തെ തൃശൂർ റേഞ്ച് ഡിഐജിയായി നിയമിക്കപ്പെട്ടിരുന്ന കെ കാർത്തിക് ഇനി മുതൽ കണ്ണൂർ റേഞ്ച് ഡിഐജിയായി സേവനമനുഷ്ഠിക്കും.
അതേസമയം, തൃശൂർ റേഞ്ച് ഡിഐജിയായി ടി നാരായണൻ ചുമതലയേൽക്കും. മുൻപ് ഇരുവരും തങ്ങൾക്ക് നൽകിയ നിയമനങ്ങളിൽ അസൗകര്യങ്ങൾ ഉന്നയിച്ചിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്താണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

