ഫ്രാൻസിലെ ഇവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉഭയകക്ഷി ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തുന്നു. കഴിഞ്ഞ 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കായി ഒരുമിക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.
ഉച്ചകോടിയുടെ ഭാഗമായി നടന്ന ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. അന്താരാഷ്ട്ര തലത്തിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് നയതന്ത്രത്തിന് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വിശ്വാസവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ ആഗോളതലത്തിൽ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു.
16 മാസത്തെ ഇടവേളയ്ക്ക് ശേഷം നേരിൽ കണ്ട ഇരുവരും ഹസ്തദാനം ചെയ്യുകയും ഹ്രസ്വമായ ചർച്ചകൾ നടത്തുകയും ചെയ്തു.
ഉഭയകക്ഷി ചർച്ചകൾക്കായി പ്രത്യേക സമയം നിശ്ചയിച്ചിട്ടുള്ളതിനാൽ, ഹസ്തദാനത്തിന് ശേഷം ഇരുവരും അധികനേരം സംസാരിക്കാതെ കൂടിക്കാഴ്ച അവസാനിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

