ആലപ്പുഴയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് 20 മിനിറ്റ് വൈകി സർവീസ് ആരംഭിച്ചത് യാത്രക്കാർക്ക് വലിയ പ്രയാസമായി.
മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോർത്ത് എക്സ്പ്രസ് ഒരു മണിക്കൂറിലധികം വൈകി എത്തിയതാണ് ധൻബാദ് എക്സ്പ്രസിന്റെ കാലതാമസത്തിന് കാരണമായത്. പാത ഇരട്ടിപ്പിക്കാത്തതിനാൽ സിംഗിൾ ട്രാക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് തിരക്ക് വർധിക്കാൻ കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. ധൻബാദ് എക്സ്പ്രസ് കൃത്യസമയത്ത് ആലപ്പുഴയിൽ നിന്ന് പുറപ്പെടുകയും, മാരാരിക്കുളത്ത് നിർത്തിയിട്ട് നോർത്ത് എക്സ്പ്രസിനെ കടത്തിവിട്ടിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് യാത്രക്കാർ അഭിപ്രായപ്പെടുന്നു.
ട്രെയിൻ വൈകിയത് ഏറനാട് എക്സ്പ്രസിനെ ആശ്രയിച്ചിരുന്ന യാത്രക്കാരെയും വലച്ചു. 6.24-ന് ചേർത്തലയിലെത്തേണ്ട
ധൻബാദ് എക്സ്പ്രസ് 6.50-ഓടെയാണ് എത്തിയത്. ഈ സമയം ഏറനാട് എക്സ്പ്രസിന് വേണ്ടിയും കാത്തുനിന്നവരും ഒരേസമയം ട്രെയിനിൽ കയറിയതോടെ ഉൾക്കൊള്ളാവുന്നതിലധികം ആളുകളായി.
സാധാരണയായി 6.45-ന് ചേർത്തലയിലെത്തുന്ന ഏറനാട് എക്സ്പ്രസ് തിങ്കളാഴ്ച അര മണിക്കൂറിലേറെ വൈകി 7.23-ഓടെയാണ് സ്റ്റേഷനിലെത്തിയത്. എറണാകുളം, ആലുവ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്.
തിരക്കേറിയ തിങ്കളാഴ്ച ദിവസമായതിനാൽ തന്നെ ട്രെയിനുകളിലെ അമിത തിരക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

