ആഗോള വിപണിയിൽ ക്രൂഡോയിൽ അഥവാ അസംസ്കൃത എണ്ണയുടെ വിലയിൽ രേഖപ്പെടുത്തിയ കുറവ് പെട്രോൾ, ഡീസൽ വില വർധനയ്ക്ക് തടയിടുമെന്ന പ്രതീക്ഷയിലാണ് വിപണി. എന്നാൽ എണ്ണ വിപണന കമ്പനികൾ നേരിട്ട
സാമ്പത്തിക ബാധ്യതകൾ കണക്കിലെടുക്കുമ്പോൾ, നിലവിൽ വർധിപ്പിച്ച ഇന്ധനവിലയിൽ അടിയന്തരമായി കുറവ് വരുത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എൽപിജി, എൽഎൻജി തുടങ്ങിയ ഇന്ധനങ്ങളുടെ വിതരണത്തിൽ കമ്പനികൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യം ആശ്വാസം പകരുന്നുണ്ട്. വിമാന ഇന്ധനവിലയിലെ വൻ വർധനവും തുടർന്നുണ്ടായ സർവീസ് വെട്ടിക്കുറയ്ക്കലും ഇന്ത്യൻ വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുന്നു.
ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ വ്യോമയാന മേഖല. മറുഭാഗത്ത്, വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ നേരിയ കുറവെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ, റസ്റ്ററന്റ് ഉടമകൾ.
ക്രൂഡോയിൽ വിതരണ ശൃംഖല പുനഃസ്ഥാപിക്കപ്പെടുന്നത് മരുന്ന്, പ്ലാസ്റ്റിക്, പെയ്ന്റ് തുടങ്ങിയ വ്യവസായ മേഖലകൾക്ക് ഉണർവേകും. യുദ്ധ സാഹചര്യം ഉടലെടുത്തതിന് പിന്നാലെ വ്യവസായങ്ങൾക്കാവശ്യമായ എൽഎൻജി വിതരണം തടസ്സപ്പെട്ടിരുന്നു.
രാസവള നിർമാണ മേഖലയും സമാനമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് വിതരണത്തിൽ നേരിട്ട
തടസ്സം രാസവള ലഭ്യതയെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ, യൂറിയ ഉൾപ്പെടെയുള്ളവ ഉയർന്ന വില നൽകി മറ്റ് മാർഗങ്ങളിലൂടെ ഇറക്കുമതി ചെയ്ത് വരും സീസണിലേക്കുള്ള വളം ലഭ്യത ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

