നാല് മാസത്തോളം നീണ്ട സംഘർഷഭരിതമായ സാഹചര്യങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ അധ്യായം രചിക്കപ്പെടുന്നു.
60 ദിവസത്തെ വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ ഒപ്പുവെക്കാൻ ഇറാനും അമേരിക്കയും ധാരണയിലെത്തി. ഈ തീരുമാനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾക്ക് അന്ത്യമാകും.
കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാനും തീരുമാനമായിട്ടുണ്ട്. ഈ പാതയിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടസ്സപ്പെടുത്തിയിരുന്ന നടപടികൾ യുഎസ് സൈന്യം അവസാനിപ്പിക്കും.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചതനുസരിച്ച്, ഫെബ്രുവരി 19 വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ചാണ് ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങുകൾ നടക്കുക. ഈ കരാർ യാഥാർഥ്യമാകുന്നതോടെ വെള്ളിയാഴ്ച മുതൽ ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ഉൾപ്പെടെയുള്ള ചരക്കുകളുടെ നീക്കം സുഗമമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
കടലിടുക്കിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മൈനുകൾ നിർവീര്യമാക്കിയ ശേഷം മാത്രമേ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകുകയുള്ളൂ. ജനീവയിലെ ചടങ്ങിൽ യുഎസ് പ്രസിഡന്റ് പങ്കെടുത്തേക്കുമെന്നാണ് സൂചനകൾ.
ക്രൂഡോയിൽ വിലയിൽ ഇടിവ് സമാധാന കരാർ രൂപപ്പെട്ടതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബാരലിന് 120 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് നിലവിൽ 83.28 ഡോളറിലേക്ക് താഴ്ന്നു.
യുഎസ് ക്രൂഡ് വിലയിലും 5.54 ശതമാനം ഇടിവ് സംഭവിച്ചു. ഈ വിലക്കുറവ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പണപ്പെരുപ്പം കുറയ്ക്കാനും സാമ്പത്തിക സ്ഥിരത കൈവരിക്കാനും സഹായകരമാകും.
ഓഹരി വിപണിയിൽ ഉണർവ് സമാധാന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഓഹരി വിപണികളിൽ വൻ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. യുഎസ് വിപണികൾക്കൊപ്പം ഏഷ്യൻ സൂചികകളും നേട്ടത്തിലേക്ക് നീങ്ങുകയാണ്.
ഇന്ത്യയിലെ ഡെറിവേറ്റീവ് വിപണിയിലും വലിയ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സും നിഫ്റ്റിയും പ്രകടമാക്കിയ മുന്നേറ്റം വിപണിയിലെ അനുകൂല സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, ക്രൂഡോയിൽ വിലയിടിവിനെത്തുടർന്ന് സ്വർണവിലയിൽ രാജ്യാന്തര തലത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. കരാറിലെ പ്രധാന വ്യവസ്ഥകൾ പാക്കിസ്ഥാൻ, ഖത്തർ, ഒമാൻ, തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഈ സമാധാന ശ്രമങ്ങൾ വിജയം കണ്ടത്.
കരാറിന്റെ ഭാഗമായി ഇറാന് തടഞ്ഞുവെച്ച 1200 കോടി ഡോളർ മുതൽ 2500 കോടി ഡോളർ വരെയുള്ള ആസ്തികൾ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന് പകരമായി ആണവായുധ നിർമാണത്തിൽ നിന്ന് ഇറാൻ പിന്മാറുകയും നിലവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുകയും ചെയ്യേണ്ടിവരും.
ഈ ചരിത്രപരമായ തീരുമാനത്തോടെ, ഹോർമുസ് കടലിടുക്കിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന ‘ദിഷ’ എന്ന ഇന്ത്യൻ എൽഎൻജി ടാങ്കർ ഉൾപ്പെടെയുള്ള കപ്പലുകൾക്ക് യാത്ര തുടരാനാകുമെന്നത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

