
വെഞ്ഞാറമൂട് എംസി റോഡിൽ വെമ്പായം കൊപ്പം ജംഗ്ഷന് സമീപം വൻ ലഹരി വേട്ട. എഞ്ചിനീയറിംഗ് ബിരുദധാരിയിൽ നിന്നും 4 കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദിയും നിരോധിത ലഹരി മരുന്നുകളും പിടിച്ചെടുത്തു.
ഇന്നലെ രാവിലെയാണ് സംസ്ഥാന പാതയിലൂടെ ലഹരിമരുന്നുമായി വന്ന കാറും യുവാവും പോലീസ് പിടിയിലായത്.
കഴക്കൂട്ടം സ്വദേശി എം എ മൻസിലിൽ ഗരീബ് നവാസ് (28) ആണ് 4 കിലോ തിമിംഗല ഛർദിയും 2 ഗ്രാം എംഡിഎംഎ , 15 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി പിടിയിലായത്.
സംസ്ഥാനപാത വഴി ലഹരിമരുന്നുമായി കാർ വരുന്നുണ്ടെന്ന് കാറിൻ്റെ ഡീറ്റെയിൽസ് അടക്കം എക്സൈസ് അധികൃതർക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടത്തി അറസ്റ്റ് ചെയ്തത്.
കാറിനെ പിന്തുടർന്ന് വഴിയിൽ നിർത്തി പരിശോധിക്കുകയായിരുന്നു.വാമനപുരം എക്സൈസ് അധികൃതർ പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]