ഹൂസ്റ്റൺ വേദിയായ ഗ്രൂപ്പ് ഇ-യിലെ ആദ്യ മത്സരത്തിൽ ക്യുറോസോവയ്ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ജർമനി. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ജർമൻ പട
എതിരാളികളെ തകർത്തുവിട്ടത്. കളിയുടെ ആറാം മിനിറ്റിൽ തന്നെ ഫെലിക്സ് മേട്ച്ചയിലൂടെ ജർമനി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു.
മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിറ്റിൽ ലീവാനോ കോമനൻസിയയിലൂടെ ക്യുറോസോവ സമനില പിടിച്ചെങ്കിലും ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. മുപ്പത്തിയെട്ടാം മിനിറ്റിൽ നിക്കോ ഷോൾട്ടർബക്ക് ജർമനിയെ വീണ്ടും മുന്നിലെത്തിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ലഭിച്ച പെനാൽറ്റി അവസരം മുതലാക്കി ഹാവെർട്സ് സ്കോർ ചെയ്തതോടെ ജർമനി മികച്ച നിലയിലെത്തി. രണ്ടാം പകുതിയിൽ പൂർണമായും കളം നിറഞ്ഞായിരുന്നു ജർമനിയുടെ പ്രകടനം.
നാൽപ്പത്തിയേഴാം മിനിറ്റിൽ ജമാൽ മൂസിയാളയും, അറുപത്തിയെട്ടാം മിനിറ്റിൽ നഥാനിയേൽ ബ്രൗണും ജർമനിക്കായി സ്കോർ ബോർഡിൽ ഇടംപിടിച്ചു. എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവ് ഗോൾ നേടിയപ്പോൾ, എൺപത്തിയെട്ടാം മിനിറ്റിൽ ഹാവെർട്സ് തന്റെ രണ്ടാം ഗോളും നേടി വിജയം പൂർത്തിയാക്കി.
തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരത്തിനാണ് ക്യുറോസോവ ഇന്നിറങ്ങിയത്. വിശ്വവേദിയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന നേട്ടം സ്വന്തമാക്കിയെങ്കിലും ജർമനിയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

