തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ എത്തിയ വിനോദസഞ്ചാരികളായ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സംഭവത്തിൽ സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിലായി. പാലച്ചിറ പട്ടിയാരത്തുംവിള വീട്ടിൽ വിനീത് (39) ആണ് വർക്കല പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ പാപനാശം ഏണിക്കൽ ബീച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബീച്ചിലൂടെ നടന്നുപോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ ഇയാൾ തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
യുവതികൾ ഉടൻ തന്നെ വിവരം ടൂറിസം പൊലീസിനെ അറിയിച്ചു. തുടർന്ന് ടൂറിസം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് വർക്കല പൊലീസിന് കൈമാറിയത്.
പ്രതി ഒരു സ്വകാര്യ റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തതായി വർക്കല പൊലീസ് അറിയിച്ചു.
തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

