
ചൈന :ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടൂർണമെന്റിൽ ചരിത്രമെഴുതി നേപ്പാൾ പുരുഷ ക്രിക്കറ്റ് ടീം. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്കോറാണ് നേപ്പാൾ നേടിയത്.
മത്സരത്തിൽ നേപ്പാൾ 20 ഓവറിൽ 314/3 വമ്പൻ എന്ന സ്കോർ നേടി. 2019ൽ അയർലൻഡിനെതിരെ അഫ്ഗാനിസ്ഥാന്റെ 278/3 എന്ന സ്കോറിനെയാണ് നേപ്പാൾ മറികടന്നത്.
9 പന്തിൽ 50 നേടി നേപ്പാൾ താരം ദീപേന്ദ്ര സിംഗ് ടി20യിൽ അതിവേഗം അർദ്ധ സെഞ്ച്വറി നേടുന്ന കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കി. ട്വന്റി ട്വന്റി ഫോർമാറ്റിന്റെ ചരിത്രത്തിലെ ഒരു കളിക്കാരന്റെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറിയും സെഞ്ച്വറിയും മംഗോളിയയ്ക്കെതിരായ മത്സരത്തിൽ പിറന്നു. ഇന്നിംഗ്സിൽ 26 സിക്സറുകൾ അടിച്ചു. ഒരു ഇന്നിംഗ്സിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സിക്സർ ആണ് ഇത്.
അഫ്ഗാനിസ്ഥാന്റെ 22 സിക്സുകളുടെ 2019 ലെ റെക്കോർഡാണ് നേപ്പാൾ മറികടന്നത്.
കുശാൽ മല്ല 50 ബോളിൽ 137 എടുത്തു.ദീപേന്ദ്ര സിംഗ് 10 ബോളിൽ 52 റൺസ് എടുത്ത്.മറുപടി ബാറ്റിംഗിനിറങ്ങിയ മംഗോളിയ 41 റൺസിനു പുറത്തായി. 273 റൺസിന്റെ തകർപ്പൻ ജയമാണ് നേപ്പാൾ സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]