സംസ്ഥാനത്തെ പ്രധാന സർവകലാശാലകളിലെ വൈസ് ചാൻസലർമാർ സംഘപരിവാർ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്ന പരിപാടിയിലാണ് വിസിമാരുടെ സാന്നിധ്യം ശ്രദ്ധേയമായത്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിലാണ് ഇവർ എത്തിയത്. കേരള സർവകലാശാല വിസി ഡോ.
മോഹനൻ കുന്നുമ്മൽ, എം.ജി സർവകലാശാല വിസി ഡോ. സി.ടി.
അരവിന്ദകുമാർ (മാവൂത്ത്), മലയാളം സർവകലാശാല വിസി ഡോ. സി.ആർ.
പ്രസാദ് എന്നിവരാണ് പരിപാടിയിൽ സംബന്ധിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവിവൽക്കരണം നടക്കുന്നുവെന്ന ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയരുന്നതിനിടെയാണ് വിസിമാർ ഇത്തരമൊരു വേദിയിലെത്തിയത് എന്നത് ഗൗരവത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

