സ്മാർട്ട് വാച്ച് എന്ന സങ്കൽപ്പത്തെ പൂർണമായും മാറ്റിമറിക്കാൻ ഒരുങ്ങുകയാണ് സാംസങ്. തങ്ങളുടെ വരാനിരിക്കുന്ന ഗാലക്സി വാച്ച് 9 ഒരു സാധാരണ സ്മാർട്ട് വാച്ച് മാത്രമല്ല, മറിച്ച് “an AI-powered health companion” ആയിരിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സൂചന നൽകി.
പുതിയ മോഡലുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെങ്കിലും, സാംസങ് ഹെൽത്ത് പ്ലാറ്റ്ഫോമിൽ വരുത്തിയ നിർണായക മാറ്റങ്ങളിലൂടെ വരാനിരിക്കുന്ന വാച്ചുകളുടെ പ്രവർത്തനം എങ്ങനെയെന്ന് വ്യക്തമാക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്. ഈ മാറ്റം “transforming the upcoming Galaxy Watch into a proactive, intelligent health partner” എന്നാണ് സാംസങ് വിശേഷിപ്പിക്കുന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം ഗാലക്സി വാച്ച് 9, വാച്ച് 9 ക്ലാസിക്, പ്രീമിയം മോഡലായ വാച്ച് അൾട്രാ 2 എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് വിപണിയിൽ എത്താൻ സാധ്യതയുള്ളത്. ഇതിൽ അൾട്രാ മോഡലിൽ 5G കണക്റ്റിവിറ്റി ലഭ്യമായേക്കാം.
നിർമിത ബുദ്ധി അധിഷ്ഠിത ആരോഗ്യ പ്ലാറ്റ്ഫോം
സാംസങ് ഹെൽത്ത് ഇപ്പോൾ പൂർണമായും നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒന്നാണ്. Sleep, Activity, Nutrition, Mindfulness, Vitals എന്നിങ്ങനെ അഞ്ച് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ‘എനർജി സ്കോർ’ ആണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.
ഉപയോക്താവിന്റെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകാൻ ഈ സംവിധാനം സഹായിക്കും. ഇത് വാച്ചിന്റെ യൂസർ ഇന്റർഫേസിൽ പ്രധാന ഭാഗമായി മാറും.
റണ്ണിംഗ് കോച്ചും കാർഡിയോ ലോഡും
നിലവിലെ സ്മാർട്ട് വാച്ചുകളിലെ റണ്ണിംഗ് കോച്ച് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയ അപ്ഡേറ്റുകളിൽ ‘ഡെയ്ലി കാർഡിയോ ലോഡ്’ എന്ന ഫീച്ചർ ഉൾപ്പെടുത്തുന്നുണ്ട്. ഉപയോക്താവിന്റെ ശാരീരികക്ഷമത, മുൻകാലങ്ങളിലെ വ്യായാമത്തിന്റെ അളവ്, ഹൃദയാരോഗ്യം എന്നിവ കണക്കിലെടുത്താണ് ഇത് പ്രവർത്തിക്കുക.
വിശ്രമിക്കേണ്ട സമയം കൃത്യമായി അറിയിക്കാനും വ്യായാമത്തിന്റെ തീവ്രത ക്രമീകരിക്കാനും ഇത് സഹായിക്കും.
ഉറക്കത്തെക്കുറിച്ചുള്ള കൃത്യമായ നിരീക്ഷണം
ഉറക്കത്തിൽ ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളെ നിരീക്ഷിക്കുന്നതിനായി ഹൃദയമിടിപ്പ്, ശ്വാസഗതി, ചർമ്മത്തിലെ താപനില, രക്തത്തിലെ ഓക്സിജൻ നില തുടങ്ങി അഞ്ച് പ്രധാന ‘bio-signals’ സാംസങ് ഹെൽത്ത് സൂക്ഷ്മമായി പരിശോധിക്കും. ഇത്തരം വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ ശേഷിയുള്ള സെൻസറുകളും കൂടുതൽ ബാറ്ററി ലൈഫും പുതിയ വാച്ചുകളിൽ പ്രതീക്ഷിക്കാം.
ഈ മാറ്റങ്ങളിലൂടെ ഗാലക്സി വാച്ച് 9 ആരോഗ്യ നിരീക്ഷണ രംഗത്ത് പുതിയ മാനങ്ങൾ തീർക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

