ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ രേണു സുധി തനിക്ക് ക്യാന്‍സര്‍ ബാധിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രോഗാവസ്ഥ സംബന്ധിച്ച അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
തുടക്കത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നെങ്കിലും, സാഹചര്യം കണക്കിലെടുത്ത് താരം തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ് ഈ വിവരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രേണു സുധി തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സ് തുറന്നത്.
രോഗം മൂന്നാം ഘട്ടത്തിലാണെന്നും ചികിത്സ ഉടന്‍ ആരംഭിക്കുമെന്നും താരം വ്യക്തമാക്കി. 15-ാം വയസ്സില്‍ ശ്രദ്ധയില്‍പ്പെട്ട
ശാരീരികമായ ഒരു മുഴയാണ് പിന്നീട് ക്യാന്‍സറായി മാറിയതെന്ന് അവര്‍ പറഞ്ഞു. അന്ന് വേണ്ടത്ര ഗൗരവം നല്‍കാതിരുന്ന ഈ മുഴ, വര്‍ഷങ്ങള്‍ക്കിപ്പുറം ആരോഗ്യപ്രശ്നമായി മാറുകയായിരുന്നു.
തന്റെ രോഗവിവരത്തെക്കുറിച്ച് രേണു സുധി പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെ: “എനിക്ക് ക്യാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു.
പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്.
ഇത് ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല.
ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്.
15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല.
കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്. അവര്‍ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി.
15- 16 വർഷം മുന്‍പത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു.
അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.” തുടര്‍ന്ന് നടന്ന പരിശോധനകളിലൂടെയാണ് രോഗം മൂന്നാം ഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ചത്.
മാനേജര്‍ കരിഷ്മയുടെ പിന്തുണയെക്കുറിച്ചും, മറ്റ് പെണ്‍കുട്ടികള്‍ക്ക് നല്കുന്ന മുന്നറിയിപ്പിനെക്കുറിച്ചും താരം എടുത്തുപറഞ്ഞു. സ്വയം പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും, ശരീരത്തില്‍ അസാധാരണമായി കാണുന്ന വേദനയില്ലാത്ത മുഴകള്‍ പോലും അവഗണിക്കരുതെന്നും രേണു സുധി അഭ്യര്‍ത്ഥിച്ചു.
കീമോതെറാപ്പി ചികിത്സ ഉടന്‍ ആരംഭിക്കുമെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിലാണ് താനെന്നും താരം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

