ടൊറന്റോയിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ഉദ്ഘാടന മത്സരത്തിൽ ബോസ്നിയയ്ക്കെതിരെ കാനഡയ്ക്ക് സമനില. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി പോയിന്റ് പങ്കുവെച്ചു.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ ജോവോ ലൂക്കിച്ച് നേടിയ ഗോളിലൂടെ ബോസ്നിയയാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. ലഭിച്ച കോർണർ കിക്ക് മുതലാക്കി സീഡ് കൊലാസിനാക് നൽകിയ പന്ത് കൃത്യമായി ഹെഡറിലൂടെ ജോവോ ലൂക്കിച്ച് വലയിലെത്തിക്കുകയായിരുന്നു.
കളിയിലുടനീളം 54 ശതമാനം പന്തടക്കവുമായി കാനഡ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണ ശൈലി സ്വീകരിച്ചതോടെ മത്സരം കൂടുതൽ വാശിയേറിയതായി.
50-ാം മിനിറ്റിനുശേഷം കാനഡയ്ക്ക് ഗോളടിക്കാനായി രണ്ട് സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. മത്സരത്തിന്റെ 76-ാം മിനിറ്റിൽ താനി ഒലുവസേയിയ്ക്ക് പകരക്കാരനായി കൈയ്ൽ ലാരിൻ കളത്തിലിറങ്ങി.
മൈതാനത്തെത്തി രണ്ടാം മിനിറ്റിൽ തന്നെ, അതായത് 78-ാം മിനിറ്റിൽ കൈയ്ൽ ലാരിൻ കാനഡയുടെ സമനില ഗോൾ കണ്ടെത്തി. ഇതോടെ പരാജയഭീതിയിലായിരുന്ന കാനഡയ്ക്ക് മത്സരത്തിൽ ഒരു പോയിന്റ് സ്വന്തമാക്കാനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

