ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ഫുഡ് സയൻസ് വിഭാഗവുമായി ചേർന്ന് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്കും കോളജ് വിദ്യാർഥികൾക്കുമായി ഭക്ഷ്യ സുരക്ഷാ പരിശീലന ക്ലാസും ക്വിസ് മത്സരവുമാണ് കോളജിൽ നടന്നത്.
ദൈനംദിന ജീവിതത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം, ‘ഭക്ഷ്യ എണ്ണയുടെ പുനരുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ’ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ക്ലാസുകൾ ക്രമീകരിച്ചത്.
കോട്ടയം ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അനസ്.എ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എംപാനൽഡ് ട്രെയ്നറായ സനുഷ് ചന്ദ്രൻ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ അരുവിത്തുറ സെന്റ് ജോർജസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ്, കോഴ്സ് കോർഡിനേറ്റർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട്, ഫുഡ് സയൻസ് വിഭാഗം മേധാവി മിനി മൈക്കിൾ, ചങ്ങനാശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. സ്നേഹ.എസ്.നായർ എന്നിവർ സംസാരിച്ചു.
സെമിനാറിന് ശേഷം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷാ ക്വിസ് മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

