ബെംഗളൂരുവിൽ മലയാളി യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിന്റെ മകൾ ശ്രീഷ്മ (34) ആണ് മരണപ്പെട്ടത്.
ബെംഗളൂരുവിലെ രാമമൂർത്തിനഗറിലുള്ള വസതിയിലാണ് സംഭവം നടന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് ഭർത്താവ് ലിപിൻലാൽ വീട്ടിലെത്തിയപ്പോഴാണ് ശുചിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരം അറിഞ്ഞ ഉടൻ തന്നെ നടപടികൾ സ്വീകരിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാലു, ഷാരോൺ എന്നിവരാണ് മക്കൾ.
വത്സലയാണ് മാതാവ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

