തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ഗവർണർ പരാജയപ്പെട്ടെന്നും നിയമന നടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ മാർച്ച് 31-ന് വിരമിക്കുന്നതിന് മുൻപായി പുതിയ കമ്മീഷണറായി നിയമ സെക്രട്ടറി സനൽ കുമാറിനെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിക്കുകയും അതു സംബന്ധിച്ച ഫയൽ രാജ്ഭവനിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ, സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ ഈ നിയമനം മരവിപ്പിക്കുകയായിരുന്നുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
തുടർന്ന്, ഹൈക്കോടതിയുടെ സമ്മതപത്രം ഗവർണർ ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ അത് ലഭ്യമാക്കുകയും ചെയ്തു. എല്ലാ നിയമനടപടികളും പൂർത്തിയായിട്ടും നിയമന ഉത്തരവിൽ ഒപ്പിടാൻ ഗവർണർ തയ്യാറായില്ല.
നിലവിൽ ഗവർണറുടെ നിർദ്ദേശപ്രകാരം പുതിയൊരു പേര് യുഡിഎഫ് സർക്കാർ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നും, ഇത് ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധവും വലിയൊരു അട്ടിമറിയുമാണെന്നും പിണറായി വിജയൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

