പാലാ നഗരസഭാ ഭരണസമിതിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
യുഡിഎഫ് നേതൃത്വം വിളിച്ചുചേർത്ത ചര്‍ച്ചയിലാണ് കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വിയോജിപ്പ് ഔദ്യോഗികമായി അറിയിച്ചത്. ഈ വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ യുഡിഎഫ് നേതൃത്വത്തിന് രേഖാമൂലം കത്ത് കൈമാറി.
കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും തങ്ങള്‍ക്കും വലിയ അവമതിപ്പുണ്ടാക്കിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് ഭരണമെന്ന് പേരുണ്ടെങ്കിലും, ഭരണകാര്യങ്ങളിലോ തീരുമാനങ്ങളിലോ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കോ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാര്ക്കോ യാതൊരു പങ്കും ലഭിക്കുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫ് എംഎല്‍എയുടെ വിജയസാധ്യതയും കണക്കിലെടുത്ത്, മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യം തുടരാനാവില്ലെന്നും കൗണ്‍സിലര്‍മാര്‍ നിലപാടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

