ജൂനിയർ ആർട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ച്, പിന്നീട് ശ്രദ്ധേയമായ സഹവേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ജിബിൻ ഗോപിനാഥ്. നിലവിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന തുടക്കം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അദ്ദേഹം.
മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. സിനിമയിലെ സഹപ്രവർത്തകരെക്കുറിച്ചും താരപുത്രന്മാരുടെ കഴിവുകളെക്കുറിച്ചും ജിബിൻ ഗോപിനാഥ് മനസ്സ് തുറക്കുന്നു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. “ലാല്‍ സാറിന്റെ മകളാണ് നായിക.
മായയുടെ ആദ്യ സിനിമയാണെല്ലോ തുടക്കം. പുള്ളിക്കാരിക്ക് മുന്‍പ് പ്രണവിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി.
ഇപ്പോള്‍ സഹോദരിക്കൊപ്പവും. അവര്‍ക്കൊപ്പം അടുപ്പിച്ച് അടുപ്പിച്ച് വലിയ വേഷങ്ങള്‍ ചെയ്യാനാകുക എന്നത് വലിയ കാര്യമാണ്.
ആന്റണി ചേട്ടന്റെ മകനാണ് അതില്‍ വേറൊരു കഥാപാത്രത്തെ ചെയ്യുന്നത്. ഇവരൊക്കെ ജനിച്ചത് മുതല്‍ സിനിമയാണ് കാണുന്നത്.
സിനിമയ്ക്ക് അകത്താണ് അവര്‍ ജീവിക്കുന്നതും. എന്താണ് സിനിമ എന്ന് അവര്‍ക്ക് പ്രത്യേകിച്ച് പറഞ്ഞ് കൊടുക്കേണ്ടതും ഇല്ല.
സിനിമാക്കാരുടെ മക്കളായത് കൊണ്ട് വരേണ്ടവരല്ലെന്ന് കണ്ടപ്പോള്‍ മനസിലായി. അവര്‍ക്ക് അധികമായിട്ടൊന്നും പറഞ്ഞ് കൊടുക്കേണ്ട
ആവശ്യമില്ല. അവരുടെ മാതാപിതാക്കള്‍ സിനിമയില്‍ അല്ലായിരുന്നുവെങ്കിലും നേരിട്ട് സിനിമയിലേക്ക് വരാന്‍ ടാലന്റ് ഉള്ളവരാണ്.
ആന്റണി ചേട്ടന്റെ മകന്റെ വേഷം ഉഗ്രന്‍ വേഷമാണ്. ഗംഭീരമായി ചെയ്തിട്ടുണ്ട്.
മായയിലൂടെയാണ് കഥ പോകുന്നത്. ആദ്യമാണെങ്കിലും മികച്ചതായി അഭിനയിച്ചിരിക്കുന്നത്.
സേഫ് സോണില്‍ നിന്നും വേറിട്ടൊരു പ്രണവ് ആയിരുന്നു ഡീയസ് ഈറേയില്‍ ഉണ്ടായിരുന്നത്. സിനിമയ്ക്ക് വാഗ്ദാനങ്ങളായിട്ടുള്ളവര് തന്നെയാണ് അവര്‍.
എല്ലാം നന്നായിട്ട് വരുമെന്നാണ് എന്റെ പ്രതീക്ഷ” ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മാതാപിതാക്കളുടെ പാരമ്പര്യം മാത്രമല്ല, മികച്ച അഭിനയശേഷിയും ഇവർക്കുണ്ടെന്ന് ജിബിൻ അടിവരയിട്ടു പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

