കൊച്ചിൻ സർവകലാശാലയിലെ മുൻ ജോയിന്റ് റജിസ്ട്രാറായിരുന്ന ടി.ബി. മുഹമ്മദ് സലീമിന്റെ സ്മരണാർത്ഥം സർവകലാശാലയിൽ അനുസ്മരണ യോഗം ചേർന്നു.
സർവകലാശാലാ ജീവനക്കാരുടെ സംഘടനയുടെ മുൻ ജോയിന്റ് സെക്രട്ടറിയും, എംപ്ലോയീസ് സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം. സർവകലാശാലയിലെ എസ്എംഎസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുൻ മന്ത്രി പി.
രാജീവ് മുഖ്യപ്രഭാഷണം നടത്തി. “സഹജീവികളോടും പ്രകൃതിയോടും സ്നേഹസൗമ്യമായി പെരുമാറുകയും കാര്യക്ഷമതയോടെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു മുഹമ്മദ് സലിമെന്ന്” അദ്ദേഹം അനുസ്മരിച്ചു.
അസോസിയേഷൻ പ്രസിഡന്റ് മെറിമോൾ എ.ജെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ.
എം ജുനൈദ് ബുഷിരി, റജിസ്ട്രാർ പ്രൊഫ. ഡോ.
അരുൺ എ.യു., പരീക്ഷ കൺട്രോളർ പ്രൊഫ ഡോ.എൻ. മനോജ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
സെക്രട്ടറി ജിതിൻ ടി.പി., ഡോ. റെജിൽ ടി., അധ്യാപകരായ ഡോ.അബേഷ് രഘുവരൻ, ഡോ.
സക്കറിയ കെ.എ., ഡോ. മധു വി., അഡ്വ.
കെ. മോഹനചന്ദ്രൻ, കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രതിനിധി ആൻസൺ പി.
ആന്റണി എന്നിവർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

