കെഎസ്ആർടിസി നടപ്പിലാക്കുന്ന വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ തിരഞ്ഞെടുത്ത ഓർഡിനറി ബസുകളിൽ സേവനം ലഭ്യമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ 142 ഓർഡിനറി ബസുകളിലായാണ് ഈ സൗകര്യം ഒരുക്കുന്നത്.
332 സർവീസുകൾ ഈ ബസുകൾ വഴി ക്രമീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, വിവിധ ഡിപ്പോകളിൽ നിന്നുള്ള ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളിലും വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രധാന റൂട്ടുകളിലെ സർവീസുകൾ
ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് വിപുലമായ സർവീസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചിരിക്കുന്നത്. പാലായിൽ നിന്ന് വൈക്കം, മുണ്ടക്കയം, രാമപുരം, ചൂണ്ടച്ചേരി, കാഞ്ഞിരമറ്റം, കയ്യൂർ റൂട്ടുകളിലും, ഈരാറ്റുപേട്ടയിൽ നിന്ന് തലനാട്, അടിവാരം, കൈപ്പള്ളി, ചേന്നാട്, വാഗമൺ, കട്ടപ്പന ഭാഗങ്ങളിലേക്കും സർവീസുകൾ ലഭ്യമാണ്.
വൈക്കം ഡിപ്പോയിൽ നിന്ന് ആലപ്പുഴ, എറണാകുളം, തൊടുപുഴ, പാലാ റൂട്ടുകളിലേക്കും, കോട്ടയം ഡിപ്പോയിൽ നിന്ന് കറുകച്ചാൽ – മല്ലപ്പള്ളി – കോഴഞ്ചേരി റൂട്ടിലും കുമരകം, മെഡിക്കൽ കോളേജ്, കുളത്തൂർമൂഴി എന്നിവിടങ്ങളിലേക്കും ബസുകൾ ഓടുന്നു. എരുമേലി ഡിപ്പോയിൽ നിന്ന് പമ്പ, ഹരിപ്പാട്, ഇടുക്കി, മുണ്ടക്കയം, മൂലക്കയം, കിസുമം, പൊൻകുന്നം, മണ്ണാറശാല, ആലപ്പുഴ, കുറമ്പൻമൂഴി, ഗുരുവായൂർ, എറണാകുളം റൂട്ടുകളിലും സർവീസുകളുണ്ട്.
ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് തിരുവല്ല, ചെങ്ങന്നൂർ, മുണ്ടക്കയം, മണിമല വഴി പൊൻകുന്നം റൂട്ടിലേക്കും, പൊൻകുന്നം ഡിപ്പോയിൽ നിന്ന് പത്തനംതിട്ട, മണ്ണാറശാല, മണിമല, പാലാ, എറണാകുളം, നെടുമുടി, തെക്കേമല റൂട്ടുകളിലേക്കും കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. പ്രത്യേക റൂട്ടുകൾ
ചങ്ങനാശേരിയിൽ നിന്ന് കൃഷ്ണപുരം – കാവാലം, പുളിങ്കുന്ന്, പൂപ്പള്ളി – ചമ്പക്കുളം, കായൽപുറം റൂട്ടുകളിലും, പൊൻകുന്നം ഡിപ്പോയിൽ നിന്ന് കണയങ്കവയൽ, ആഴങ്ങാട്, പാലപ്ര റൂട്ടുകളിലും, ഈരാറ്റുപേട്ടയിൽ നിന്ന് തലനാട്, കൈപ്പള്ളി, ചേന്നാട് റൂട്ടുകളിലും, എരുമേലിയിൽ നിന്ന് കണയങ്കവയൽ റൂട്ടിലും നിലവിൽ ഓർഡിനറി സർവീസുകൾ മാത്രമാണുള്ളത്.
സർവീസുകൾ ലഭ്യമല്ലാത്ത റൂട്ടുകൾ
ചില പ്രത്യേക റൂട്ടുകളിൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ ലഭ്യമല്ല. കോട്ടയം – അയർക്കുന്നം – മറ്റക്കര, കോട്ടയം – പാമ്പാടി – പങ്ങട
– കൂരോപ്പട, മെഡിക്കൽ കോളേജ് – മണിയാപറമ്പ്, കോട്ടയം – പരിപ്പ്, കോട്ടയം – കഞ്ഞിക്കുഴി – ഞാലിയാകുഴി – ചങ്ങനാശേരി, കോട്ടയം – പുതുപ്പള്ളി, കോട്ടയം – മീനടം, കോട്ടയം – റാന്നി, കോട്ടയം – ഓണംതുരുത്ത്, പൊൻകുന്നം – പള്ളിക്കത്തോട്, മുണ്ടക്കയം – ഇളംകാട്, പാലാ – അയർക്കുന്നം– കോട്ടയം, തിടനാട് – ഭരണങ്ങാനം, ഏറ്റുമാനൂർ – കടപ്പൂർ, ഏറ്റുമാനൂർ – മാടപ്പാട് – അയർക്കുന്നം, വൈക്കം – വെള്ളൂർ എന്നീ റൂട്ടുകളിൽ നിലവിൽ ഓർഡിനറി ബസ് സർവീസുകൾ ഇല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

