കോഴിക്കോട് ചെറുവണ്ണൂരിൽ നടന്നു വരുന്ന മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് പ്രദേശത്തുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ജില്ലാ ഭരണകൂടം പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നിർമ്മാണപ്രദേശത്ത് അനുഭവപ്പെടുന്ന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചെറിയ വാഹനങ്ങളെ മോഡേൺ വഴി ചെറുവണ്ണൂരിലേക്ക് തിരിച്ചുവിടും.
നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്ന സാഹചര്യത്തിൽ പ്രോജക്റ്റ് ഏറ്റെടുത്ത കമ്പനിയോട് ജില്ലാ കളക്ടർ അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ യാത്രാദുരിതം പരിഗണിച്ച്, മഴ ലഭിക്കാത്ത അനുകൂല സാഹചര്യങ്ങളിൽ 24 മണിക്കൂറും നിർമ്മാണ പ്രവർത്തനങ്ങൾ തുടരണമെന്ന് കളക്ടർ കർശന നിർദ്ദേശം നൽകി.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാത്ത അനാവശ്യമായ സാമഗ്രികൾ റോഡരികിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാതടസ്സം പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര ഇടപെടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

