ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. അന്വേഷണ ഏജൻസി തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്തതായി കോടതി നിരീക്ഷിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ ഔദ്യോഗിക പദവികൾ ഉപയോഗിച്ചുവെന്ന രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട
കുറ്റാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. പ്രസ്തുത കേസ് തുടരാൻ അനുവദിക്കുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്ന് ജഡ്ജി വ്യക്തമാക്കി.
വിദേശ ഫണ്ട് സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇഡി രജിസ്റ്റർ ചെയ്ത കേസാണ് കോടതി തള്ളിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

