കാരാകുറുശ്ശിയിലെ ദാറുസ്സലാം ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പി.ഫിസ ഫാത്തിമ മുഖ്യമന്ത്രിക്ക് അയച്ച കത്തും അതിനു ലഭിച്ച മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പൊതുഗതാഗത സംവിധാനങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന നിർദ്ദേശമാണ് ഈ കൊച്ചു മിടുക്കി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
‘‘സർ, എനിക്കൊരു നിർദേശമുണ്ട്, കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്കു സൗജന്യയാത്ര അനുവദിക്കുമോ? സ്വകാര്യ ബസുകളിലും വേണം. ഇതിനൊരു പദ്ധതി ഒരുക്കാമോ’’.
ഇതായിരുന്നു ഫിസ ഫാത്തിമ മുഖ്യമന്ത്രി വി.ഡി.സതീശന് അയച്ച കത്തിലെ പ്രധാന ആവശ്യം. താൻ അയച്ച കത്ത് മുഖ്യമന്ത്രി വായിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും, ഫിസയെ തേടി ഔദ്യോഗിക മറുപടി എത്തി.
‘‘മോളുടെ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ചു. നിർദേശങ്ങളിൽ പരിഗണിക്കാവുന്നത് ഉറപ്പായും പരിഗണിക്കാം.
നന്നായി പഠിക്കണം, കൂട്ടുകാരോടും ടീച്ചർമാരോടും അന്വേഷണം പറയുക. തീർച്ചയായും നമുക്കു നേരിൽ കാണാം’’.
മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ച ഈ മറുപടിക്കത്തും, നേരിൽ കാണാമെന്ന വാഗ്ദാനവും ഫിസ ഫാത്തിമയ്ക്ക് വലിയ സന്തോഷമാണ് പകർന്നിരിക്കുന്നത്. വിദ്യാഭ്യാസ യാത്രകളിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഒരു വിദ്യാർത്ഥിനി നടത്തിയ ഈ ഇടപെടൽ സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

