കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ ലോകോത്തര നിലവാരത്തിലുള്ള ‘മെന്റൽ ഹാപ്പിനസ് സെന്റർ’ ആയി ഉയർത്തുന്നതിനുള്ള സമഗ്രമായ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറി.
കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബു ആണ് പദ്ധതി റിപ്പോർട്ട് മന്ത്രിക്ക് നേരിട്ട് സമർപ്പിച്ചത്.
ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിദഗ്ധരുടെ സഹകരണത്തോടെയാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സമർപ്പിക്കപ്പെട്ട
ഡിപിആറിനെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. വിഷയം അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും, പദ്ധതി യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ സർക്കാർ ഇടപെടലുകളും ഭരണാനുമതിയും അടിയന്തരമായി ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി അഡ്വ.
ഫൈസൽ ബാബു അറിയിച്ചു. പരമ്പരാഗത ചികിത്സാ രീതികളിൽ നിന്ന് മാറി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ആഗോള മാതൃകാ കേന്ദ്രമായി കുതിരവട്ടത്തെ മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അന്തേവാസികൾക്ക് മികച്ച മാനസികോല്ലാസം ഉറപ്പാക്കുന്ന അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം, രോഗശാന്തിക്കായി പ്രകൃതിസൗഹൃദ നവീകരണ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വികസന പദ്ധതികൾക്ക് മുൻഗണന നൽകുന്നതിന് തയ്യാറായ ആരോഗ്യ മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും എംഎൽഎ നന്ദി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

