ചേർത്തല നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര നടപടികളിലേക്ക് അധികൃതർ കടക്കുന്നു. ഇതിനായി ചേർത്തല പോലീസ് സ്റ്റേഷന് സമീപത്തുള്ള ദേശീയപാത സർവീസ് റോഡ് ഭാഗികമായി പൊളിച്ച് വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.
ഈ പ്രവൃത്തികൾ നടക്കുന്ന സമയത്ത് ദേശീയപാതയിലൂടെയുള്ള ഗതാഗതം ഒരു വശത്തുകൂടി മാത്രമായി ക്രമീകരിക്കും. നഗരസഭയിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി പി.പ്രസാദ് എംഎൽഎ, ചേർത്തല നഗരസഭാ അധ്യക്ഷൻ എസ്.നോബിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവിഴയിലെ ദേശീയപാത നിർമാണ പ്രോജക്ട് ഓഫിസ് ഉപരോധിച്ചിരുന്നു. ഇതിനുപുറമെ, നഗരസഭയിലെ 28-ാം വാർഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൈപ്പുകൾ സ്ഥാപിച്ച് വെള്ളം ഒഴുക്കിവിടണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലിന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിനു സമീപം നാട്ടുകാർ വെള്ളത്തിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ദേശീയപാത അതോറിറ്റി നടപടികളിലേക്ക് നീങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

