തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരുടെ പ്രവേശനത്തിന് അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിൽ മാത്രമായിരുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
അക്രഡിറ്റഡ് മാധ്യമപ്രവർത്തകരായാൽ പോലും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ ഓഫീസുകളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
സന്ദർശകർക്ക് നേരത്തെ അനുവദിച്ചിരുന്ന സമയം വൈകുന്നേരം 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയിരുന്നു. നിലവിൽ, ബന്ധപ്പെടേണ്ട
വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് കൂടാതെ സർക്കാർ നൽകിയിട്ടുള്ള അക്രഡിറ്റേഷൻ കാർഡ് ഉണ്ടെങ്കിൽ പോലും പ്രവേശനം അനുവദിക്കുന്നില്ല. മുൻ സർക്കാർ നടപ്പിലാക്കിയ ഇത്തരത്തിലുള്ള മാധ്യമ നിയന്ത്രണങ്ങൾക്കെതിരെ അന്ന് പ്രതിപക്ഷത്തുണ്ടായിരുന്നവർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
ഭരണാധികാരികളുടെ സുതാര്യതയെ ബാധിക്കുന്ന നടപടിയാണിതെന്ന ആക്ഷേപം മാധ്യമ സംഘടനകൾക്കിടയിലും ഉയരുന്നുണ്ട്. ഔദ്യോഗികമായി ലഭിക്കേണ്ട
വിവരങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണ് മാധ്യമ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

