

കൈക്കൂലി ആരോപണം: പരാതിക്കാരനെയോ ഇടനിലക്കാരനെയോ അറിയില്ല ; പ്രതിയുടെ സ്ഥാനത്ത് അജ്ഞാതന് എന്ന് രേഖപ്പെടുത്തി ; ആൾമാറാട്ടം നടത്തി വിശ്വാസവഞ്ചന ചെയ്തു ; വീണാ ജോർജിന്റെ പഴ്സനൽ അസ്സിസ്റ്റന്റിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം∙ കൈക്കൂലി ആരോപണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ പി.മാത്യുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡോക്ടർ നിയമനത്തിനായി തനിക്കു കൈക്കൂലി നൽകിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തെ തുടർന്നാണ് അഖിൽ പരാതി നൽകിയത്. വഞ്ചനാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അഖിലിന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തി. പരാതി നൽകാൻ മന്ത്രി വീണാ ജോർജും അഖിലിനു നിർദേശം നൽകിയിരുന്നു. പരാതിക്കാരനെയോ ഇടനിലക്കാരനെയോ അറിയില്ലെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ സ്ഥാനത്ത് അജ്ഞാതന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി അഖിൽ മാത്യുവിന്റെ പേരു പറഞ്ഞ് ആൾമാറാട്ടം നടത്തി വിശ്വാസവഞ്ചന ചെയ്തു മലപ്പുറം സ്വദേശിയായ ഹരിദാസില്നിന്ന് പണം കൈപ്പറ്റിയതായി എഫ്ഐആറിൽ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട സ്വദേശി അഖിൽ സജീവിനെതിരെയാണ് അന്വേഷണം. ഐപിസി 419, 420 (വഞ്ചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളാണ് പഴ്സനൽ സ്റ്റാഫിലെ അഖിൽ മാത്യുവിനെ പരിചയപ്പെടുത്തിയതെന്നാണ് ഹരിദാസൻ ആരോഗ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്. മകന്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമത്തിന് 5 ലക്ഷം രൂപ ഘട്ടംഘട്ടമായി നൽകാൻ ആവശ്യപ്പെട്ടെന്നും ഒരു ലക്ഷംരൂപ അഖിൽ മാത്യുവിനു നൽകിയതായും ഹരിദാസൻ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]