കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിന് സമീപം കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കണ്ണവം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷൈജുവിനാണ് പരിക്കേറ്റത്.
പൂത്തൂർ കണ്ണാടിച്ചാൽ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കാട്ടുപോത്ത് ഇറങ്ങിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. കാട്ടുപോത്തിനെ കാടുകയറ്റാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഷൈജുവിനെ ഉടൻ തന്നെ കൂത്തുപറമ്പ് ഗവ.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

