മുംബൈയിലെ **എൻഎസ്സിഐ ഡോമിൽ** സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെ നിയമ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. 28 വയസ്സുള്ള **വൃഷഭ് ഗംഗുര്ഡെ** ആണ് മരണപ്പെട്ടത്.
**ശനിയാഴ്ച വൈകുന്നേരമാണ്** ദാരുണമായ സംഭവം അരങ്ങേറിയത്. സംഗീത പരിപാടി ആസ്വദിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായ മദ്യപാനമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മദ്യത്തോടൊപ്പം ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ എന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
നിലവിൽ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതേ സംഗീത നിശയിൽ പങ്കെടുത്ത 31 വയസ്സുള്ള ഒരു യുവതിക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
മദ്യവും എനർജി ഡ്രിങ്കും കഴിച്ചതിന് പിന്നാലെയാണ് യുവതിക്ക് അസ്വസ്ഥത ഉണ്ടായത്. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
താൻ ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടില്ലെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

