കേരളത്തിലേക്ക് ലയണൽ മെസിയെ എത്തിക്കുന്നതിനേക്കാൾ ഉപരിയായി, സംസ്ഥാനത്ത് മെസിമാരെപ്പോലെ മികച്ച കായിക താരങ്ങളെ വാർത്തെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്.
തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ മെസിയെ കേരളത്തിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന നടത്തും.
അത്തരം ശ്രമങ്ങൾക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നോ എന്ന് സർക്കാർ പരിശോധിക്കും. മുൻ മന്ത്രിയുടെ കാലത്തുണ്ടായ വീഴ്ചകൾക്ക് പ്രധാന കാരണം മെസിയുടെ വരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമൂഹിക ഓഡിറ്റിംഗാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലൂർ സ്റ്റേഡിയത്തിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തിലും സ്റ്റേഡിയം നവീകരണത്തിലും സമഗ്രമായ അന്വേഷണം നടത്താൻ ആലോചിക്കുന്നുണ്ട്.
കായിക മേഖലയുടെ സമഗ്ര വികസനത്തിനായി പുതിയ പദ്ധതികൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന് ഈ വിഷയത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസത്തിൽ മറ്റ് വിഷയങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം കായിക വിദ്യാഭ്യാസത്തിനും ലഭ്യമാക്കേണ്ടതുണ്ട്. കായിക മന്ത്രി എന്ന നിലയിൽ സംസ്ഥാനത്തുടനീളം പരമാവധി കളിസ്ഥലങ്ങൾ സജ്ജമാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും ഒ.ജെ.
ജനീഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

