പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 46 വയസ്സുള്ള വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിനിയായ ഇവർ കഠിനമായ രക്തസ്രാവത്തെ തുടർന്നാണ് ചികിത്സയ്ക്കായി ആശുപത്രിയെ സമീപിച്ചത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഗർഭാശയത്തിൽ കൂട്ടമായി ഫൈബ്രോയ്ഡുകൾ വളർന്നതായി കണ്ടെത്തിയത്. ചികിത്സയിലെ പ്രധാന വെല്ലുവിളികൾ
രോഗിയുടെ ആരോഗ്യസ്ഥിതി ശസ്ത്രക്രിയയെ കൂടുതൽ സങ്കീർണമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായ വ്യക്തിയാണ് ഇവർ. കൂടാതെ അമിതവണ്ണം ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകളിലും വയറിലെ മുഴകളുടെ വളർച്ച കൃത്യമായി തിരിച്ചറിയുന്നതിൽ പരിമിതികളുണ്ടായിരുന്നു.
ശസ്ത്രക്രിയയും തുടർനടപടികളും
മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
രണ്ടര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ മൂന്ന് കിലോഗ്രാമിലധികം ഭാരമുള്ള എട്ട് ഫൈബ്രോയ്ഡുകളും പൂർണമായും നീക്കം ചെയ്യാൻ സാധിച്ചു. അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ.
ടി.ഇ.അനുവും ഈ ശസ്ത്രക്രിയയിൽ നിർണായക പങ്കുവഹിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ആരോഗ്യനില വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

