ലോക ഭക്ഷ്യസുരക്ഷാ ദിനം പ്രമാണിച്ച് ‘എവിടെയും സുരക്ഷിതമായ ഭക്ഷണം’ എന്ന ആശയമാണ് ലോകാരോഗ്യ സംഘടന ഇത്തവണ മുന്നോട്ടുവെക്കുന്നത്. ശ്രദ്ധക്കുറവ് മൂലം നാം കഴിക്കുന്ന ഭക്ഷണം തന്നെ ആരോഗ്യത്തിന് ഭീഷണിയായി മാറിയേക്കാം.
ഭക്ഷണം പാകം ചെയ്യുമ്പോഴും അത് സൂക്ഷിച്ചുവെക്കുമ്പോഴും പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളിലെ വീഴ്ചയാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് വഴിയൊരുക്കുന്നത്.
രാസവസ്തുക്കളുടെ അംശം, ബാക്ടീരിയകളുടെ വളർച്ച, മലിനമായ ജലം എന്നിവ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഷവർമയിലെ അപകടസാധ്യതകൾ കോഴിയിറച്ചിയിലും മുട്ടയിലും സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
കൃത്യമായി കഴുകാത്ത പച്ചക്കറികളുടെ ഉപയോഗവും വേവിക്കാത്ത മുട്ടയും ഷവർമയിലൂടെയുള്ള ഭക്ഷ്യവിഷബാധ വർധിപ്പിക്കുന്നു. ഇറച്ചി കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്തതും തുറസ്സായ സ്ഥലങ്ങളിൽ വെച്ച് പാകം ചെയ്യുന്നതും അപകടകരമാണ്.
ഭക്ഷ്യ സുരക്ഷാ വിഭാഗം നോഡൽ ഓഫിസർ ഡോ.എസ്.ലിജ പറയുന്നതനുസരിച്ച്, ശരിയായ രീതിയിൽ പാകം ചെയ്താൽ ഷവർമ സുരക്ഷിതമാണ്. മൂന്ന് ബർണറുള്ള മെഷീനിൽ കുറഞ്ഞത് 25 മിനിറ്റെങ്കിലും ഇറച്ചി വേവിക്കണം.
ഓരോ ലെയറും നന്നായി വെന്ത ശേഷം മാത്രമേ മുറിച്ചെടുക്കാവൂ. തയ്യാറാക്കുന്ന വ്യക്തി കയ്യുറ ഉൾപ്പെടെയുള്ള ശുചിത്വ മുൻകരുതലുകൾ സ്വീകരിക്കുകയും പാസ്ചറൈസ് ചെയ്ത മുട്ട
ഉപയോഗിക്കുകയും വേണം. വീട്ടിലെ അടുക്കളയിലെ കരുതൽ ഭക്ഷ്യവിഷബാധ ഹോട്ടലുകളിൽ നിന്ന് മാത്രമല്ല, വീടുകളിൽ നിന്നും ഉണ്ടാകാം.
ചോപ്പിങ് ബോർഡുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. മത്സ്യം, മാംസം, പച്ചക്കറി എന്നിവ മുറിക്കാൻ വെവ്വേറെ ബോർഡുകൾ ഉപയോഗിക്കുക.
അടുക്കളയിൽ മാലിന്യങ്ങൾ കൂട്ടിയിടാതെ യഥാസമയം നീക്കം ചെയ്യണം. പഴകിയതോ പൂപ്പൽ ബാധിച്ചതോ ആയ ഭക്ഷണസാധനങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.
പാകം ചെയ്ത ഭക്ഷണം രണ്ടു മണിക്കൂറിൽ കൂടുതൽ പുറത്തുവെക്കാതെ ശരിയായ ഊഷ്മാവിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതാണ് ഉചിതം. മഴക്കാലവും മുൻകരുതലുകളും മഴക്കാലത്ത് രോഗാണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ ഭക്ഷണം കഴിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും പ്രത്യേക ജാഗ്രത ആവശ്യമാണ്.
കൈകൾ സോപ്പിട്ടു കഴുകിയ ശേഷം മാത്രം പാചകം തുടങ്ങുക. പച്ചക്കറികൾ ഉപ്പും വിനാഗിരിയും ചേർത്ത് കഴുകി ഉപയോഗിക്കുന്നത് ബാക്ടീരിയകളെ അകറ്റാൻ സഹായിക്കും.
സാധാരണയായി 5 ഡിഗ്രി സെൽഷ്യസിന് താഴെ സൂക്ഷിക്കുന്ന ഭക്ഷണത്തിലും, 70 ഡിഗ്രി സെൽഷ്യസിന് മുകളിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലും ബാക്ടീരിയകളുടെ പ്രവർത്തനം തടയാനാകും. കുട്ടികളിലും പ്രായമായവരിലും രോഗികളിലും ഇത്തരം അശ്രദ്ധകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ, എല്ലാവരും കൃത്യമായ സമയപരിധിക്കുള്ളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

