കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. സ്വകാര്യ ഫാമിൽ അതിക്രമിച്ചു കയറി എരുമയെ വെട്ടിക്കൊന്നെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ രണ്ടുപേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
പള്ളിക്കത്തോട് സ്വദേശികളായ അഖിൽ രാജ്, മുത്തുപ്പട്ടർ എന്ന അനിൽ കുമാർ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. 2013 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വകാര്യ ഫാമിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയെന്നും എരുമയെ കൊലപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കുറ്റം തെളിയിക്കുന്നതിൽ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി പ്രതികളെ വിട്ടയച്ചത്.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ വിവേക് മാത്യു വർക്കി, വരുൺ ശശി, ലക്ഷ്മി ബാബു, അജയ്, സൽമാൻ എന്നിവർ കോടതിയിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

