സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലെ ഭരണപരമായ തലപ്പത്ത് സർക്കാർ വിപുലമായ അഴിച്ചുപണി നടത്തി. മെഡിക്കൽ കോളജുകളിലെ സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റസിഡൻസ് മെഡിക്കൽ ഓഫീസർ (RMO) എന്നീ നിർണായക തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ നടത്തിയത്.
പ്രധാന നിയമനങ്ങൾ താഴെ പറയുന്നവയാണ്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ജയചന്ദ്രൻ സൂപ്രണ്ട് സ്ഥാനത്ത് തുടരും. എറണാകുളം മെഡിക്കൽ കോളജിന്റെ പുതിയ സൂപ്രണ്ടായി ഡോക്ടർ അനൂപ് ജോസഫ് ചുമതലയേൽക്കും.
തൃശ്ശൂർ മെഡിക്കൽ കോളജിന്റെ ചുമതല ഡോക്ടർ ലിജോ കൊല്ലനൂരിനാണ്. കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ ടി ജി തോമസ് പുതിയ സൂപ്രണ്ടായി നിയമിതനായി.
ഇടുക്കി മെഡിക്കൽ കോളജിന്റെ സൂപ്രണ്ടായി ഡോക്ടർ ഹരീഷ് ചന്ദ്രനെ നിയമിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോക്ടർ ലക്ഷ്മിയെ സൂപ്രണ്ടായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഡ്മിനിസ്ട്രേറ്റീവ് മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

